വൈപ്പിൻ: ചെറു മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പിന്റെ നടപടി തുടരുന്നു. മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന മണിമുത്ത് എന്ന ബോട്ടാണ് ചെറുമത്സ്യങ്ങൾ സഹിതം പിടിയിലായത്. 2.5 ലക്ഷം രൂപ പിഴയും 72,195 രൂപ മത്സ്യലേലംചെയ്ത തുകയും അടക്കം 3,22,195 രൂപ അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യം കടലിൽ നിക്ഷേപിച്ചു.
വൈപ്പിൻ ഫിഷറീസ് അസി. ഡയറക്ടർ പി. അനീഷ്, ഫിഷറീസ് ഓഫീസർ തസ്‌നീം, ഹെഡ് ഗാർഡ് സുരേഷ് , ഫിഷറിസ് ഗാർഡ് ജോബി , ഫോർമാൻ മധു, റെസ്‌ക്യൂ ഗാർഡുമാരായ ഗോപാലകൃഷ്ണൻ, ഷെല്ലൻ, മിഥുൻ, സജീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് ബോട്ട് കസ്റ്റഡിയിൽ എടുത്തത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ തുടർനടപടികൾ സ്വീകരിച്ചു.