lights

കൊച്ചി: ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ സാങ്കേതിക വിദ്യകൾ വിവരിക്കുന്ന കൊച്ചിൻ എക്സ്പോ നാളെ മുതൽ 11 വരെ പുതിയകാവ് ക്ഷേത്ര മൈതാനിയിൽ നടക്കും. രാവിലെ പത്തിന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. സിനിമാതാരം ഗിന്നസ് പക്രു, സംസ്ഥാന പ്രസിഡന്റ് തമ്പി എന്നിവർ പുസ്തക പ്രകാശനം നിർവഹിക്കും. ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ‌ അസോസിയേഷൻ (എൽ.എസ്.ഡബ്ല്യു.എ.കെ) സംസ്ഥാന, ജില്ലാ ഭാരവാഹികൾ പങ്കെടുക്കും. ഇതോടനുബന്ധിച്ചുള്ള പരിശീലന പരിപാടികൾക്ക് പ്രമുഖ സൗണ്ട് എൻജിനിയർമാ‌ർ നേതൃത്വം നൽകും.

9ന് വൈകിട്ട് രാജേഷ് ചേർത്തല, ബിനീഷ് ബാലൻ, സുമേഷ് ആലപ്പുഴ എന്നിവരുടെ മ്യൂസിക്കൽ ഫ്യൂഷൻ ഉണ്ടാകും. തുടർന്നുള്ള ദിവസങ്ങളിലും സംഗീത പരിപാടികൾ അരങ്ങേറും.