വൈപ്പിൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന അപ്പീൽ കമ്മിറ്റി ചെയർമാനും ജില്ലാ ജോ. സെക്രട്ടറിയുമായ സി.ടി. ഉലഹന്നാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ. ഗോപി, സെക്രട്ടറി എൻ. അമ്മിണി ദാമോദരൻ, വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ പി.എ. വർഗീസ്, ഡോ. എം. വി. അനിത, സി.പി. ജയൻ എന്നിവർ സംസാരിച്ചു.