തോപ്പുംപടി: കെ.പി.സി.സി വിചാർ വിഭാഗ് ചുള്ളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഴിഞ്ഞം വസ്തുതകളും യാഥാർത്ഥ്യങ്ങളും എന്ന വിഷയത്തിൽ വിചാര സദസ് നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ആർ.ആന്റണി അദ്ധ്യക്ഷത വഹിച്ചു. മുൻ ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ ഉദ്ഘാടനം ചെയ്തു. അനു സെബാസ്റ്റ്യൻ, അഗസ്റ്റസ് സിറിൾ, എം.ജി. ആന്റണി, ഡോ.മാനുവൽ, കെ.എൻ. ഗോപാലകൃഷ്ണൻ, സി.എക്സ്. ജൂഡ്, പി.എക്സ്. യേശുദാസ്, ഷിബു ജോസഫ്, ഷീബ ഷാലി, റോമിയോ മെൻഡെസ്, രാമപടിയാർ, പി. പി.അർജുൻ, സാജൻ ജോസഫ്, പി.കെ.ഷിനു, എം.ബി. ടാർസൻ, അനീഷ് പി. രാജൻ എന്നിവർ സംസാരിച്ചു.