കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊച്ചി നോർത്ത് ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്വയറിന് മുന്നിൽ ധർണ നടത്തി. ജില്ലാ കൗൺസിൽ അംഗം കൃഷ്ണൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ജെ.ജോസഫ്, സെക്രട്ടറി പി.കെ.വേണു, ട്രഷറർ ഡി.ജി. സുരേഷ് എന്നിവർ സംസാരിച്ചു.