ആലുവ: ശബരിമല ധർമ്മശാസ്താ ആലങ്ങാട് യോഗത്തിന്റ നേതൃത്വത്തിൽ ആലുവ ശിവരാത്രി മണപ്പുറം മഹാദേവ സന്നിധിയിൽ നടന്ന പാനകപൂജ ഭക്തിസാന്ദ്രമായി. പൂജാരി കുന്നുകര സുരേശൻ സ്വാമി, യോഗം രക്ഷാധികാരി ശ്രീകുമാർ ചെമ്പോല, ചെയർമാൻ ശശിധരമേനോൻ, ജനറൽ കൺവീനർ പി.എസ്. ജയരാജ്, സെക്രട്ടറി സജീവ് തത്തയിൽ, ട്രഷറർ സുരേഷ്, അനിൽ കടവിൽ എന്നിവർ നേതൃത്വം നൽകി.