care

പള്ളുരുത്തി: സാമൂഹിക പ്രവർത്തകർ രൂപം കൊടുത്ത ദയ പാലിയേറ്റിവ് കെയറിന്റെയും സ്പെഷ്യലിസ്റ്റ് ആശുപത്രിയുടെയും സഹകരണത്തോടെ ഹോം കെയറിന് ഇന്ന് തുടക്കം. ഫാത്തിമ ആശുപത്രി ഡയറക്ടർ സിജു പാലിയത്തറ ഫ്ലാഗ് ഓഫ് ചെയ്യും. കിടപ്പുരോഗികൾക്കായുള്ള ഭവന സന്ദർശന പദ്ധതി പ്രകാരം ഒരു ഡോക്ടറും നഴ്സും അടങ്ങുന്ന വാഹനം ആഴ്ചയിൽ രണ്ടുദിവസം ഭവനങ്ങൾ സന്ദർശിച്ച് രോഗവിവരം രേഖപ്പെടുത്തി മരുന്ന് നൽകും .പള്ളുരുത്തി മേഖലയിലെ കിടപ്പു രോഗികൾക്ക് ഇന്ന് മുതൽ ഡോക്ടറുടെ സേവനം സൗജന്യമായി ലഭിക്കും. ഇന്ന് 2ന് സെന്റ് അലോഷ്യസ് സ്കൂളിനു സമീപമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. 9446355428, 9605983434.