പള്ളുരുത്തി: ഇടക്കൊച്ചി സെന്റ് മേരീസ് ദേവാലയത്തിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ അമലോൽഭവ മാതാവിന്റെ ദർശന തിരുനാളിന് ഫാ. റാഫി കുട്ടുങ്കൽ കൊടിയേറ്റി. 94 ഇടവക പ്രതിനിധികൾ അടങ്ങുന്ന പ്രസുദേന്തി സമൂഹമാണ് തിരുനാളിന് നേതൃത്വം നൽകുന്നത്.