ആലുവ: നരേന്ദ്ര മോദി സർക്കാരിന്റെ തൊഴിലാളി ജനവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകളുടെ പോരാട്ടം ശക്തമാക്കുമെന്ന് എ.ഐ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി അമർജിത് കൗർ പറഞ്ഞു.
എ.ഐ.ടി.യു.സി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ആലുവയിൽ സംഘടിപ്പിച്ച പൊതുമേഖല സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അമർജിത് കൗർ. സംസ്ഥാന സെക്രട്ടറി കെ.കെ. അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, വിജയൻ കുനിശ്ശേരി, കെ. മല്ലിക, എലിസബത്ത് അസീസി, കമലസദാനന്ദൻ, എം.ജി. ആനന്ദകൃഷ്ണൻ, കെ.എൻ. ഗോപി, എ. ഷംസുദീൻ എന്നിവർ സംസാരിച്ചു.