കളമശേരി: ജില്ലയിൽ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയ വിദ്യാലയത്തിന് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി ഏർപ്പെടുത്തിയിട്ടുള്ള പ്രൊഫ.സീതാരാമൻ സ്മാരക അവാർഡ് ഇന്ന് സംഘടിപ്പിക്കുന്ന സീതാരാമൻ അനുസ്മരണ സമ്മേളനത്തിൽ തേവയ്ക്കൽ വിദ്യോദയ സ്കൂളിന് സമ്മാനിക്കും. തേവയ്ക്കൽ വിദ്യോദയ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് വിദ്യാഭ്യാസ ചിന്തകൻ ഡോ. എം.പി. മത്തായി ഉദ്ഘാടനം ചെയ്യും. മാനവദീപ്തി പ്രസിഡന്റ് വർഗീസ് പുല്ലുവഴി അദ്ധ്യക്ഷത വഹിക്കും. പരിസ്ഥിതി പ്രവർത്തകൻ ഡോ.സി.എം. ജോയ് അനുസ്മരണ പ്രഭാഷണം നടത്തും.