കളമശേരി: കളമശേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എ. ബീരാൻകുട്ടിയെ അനുസ്മരിക്കാൻ സംഘടിപ്പിക്കുന്ന ചടങ്ങ് 11ന് വൈകിട്ട് 6 മണിക്ക് കൂനംതൈ മുനിസിപ്പൽ മൈതാനത്ത് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ബീരാൻകുട്ടി മുൻകയ്യെടുത്ത് ലക്ഷംവീട് പദ്ധതിയുടെ കീഴിൽ പണിതീർത്ത ഭവനങ്ങളുടെ ഉദ്ഘാടനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നിർവഹിച്ചതിന്റെ അമ്പതാം വാർഷികവും അന്ന് ആഘോഷിക്കും. അനുസ്മരണ സമിതി ചെയർമാൻ അഡ്വ.ഷെറീഫ് മരയ്ക്കാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിവിധ സംഘടനാ നേതാക്കൾ സംസാരിക്കും.