ചോറ്റാനിക്കര: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മ സേനയ്ക്ക് ഗ്രാമപഞ്ചായത്ത് ഓട്ടോറിക്ഷ നൽകി. വീടുകളിലെത്തി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടു പോകുന്നതിനാണ് ഓട്ടോ നൽകിയത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് താക്കോൽ കൈമാറി. വൈസ് പ്രസിഡന്റ് ജയശ്രീപത്മാകരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു പുത്തേത്ത്മ്യാലിൽ, എം.എം. ബഷീർ, ജലജ മണിയപ്പൻ, സെക്രട്ടറി സന്തോഷ്, വി.ഇ.ഒ ശ്രീകാന്ത് തുടങ്ങിയവർ സംബന്ധിച്ചു.