ചോറ്റാനിക്കര: കഥകളി ആചാര്യൻ ഉമയനല്ലൂർ ഗോപാലപിള്ള ആശാൻ സ്മാരക പുരസ്കാരം പ്രശസ്ത കഥകളിനടനായ ഫാക്ട് പത്മനാഭനും പ്രശസ്ത

നൃത്തനാടക നടനായ ശിവൻ വള്ളാന്തറയും അർഹരായി.

10001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരള കലാക്ഷേത്രയുടെ 15-ാമത് വാർഷികാഘോഷ വേദിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

10ന് വൈകിട്ട് 3 ന് ആമ്പല്ലൂർ എൻ.എസ്.എസ് ഹാളിൽ പി.എ.അപ്പുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന വാർഷികാഘോഷ സമ്മേളനം അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. കെ.ജി.പൗലോസ്, ആമ്പല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് , ആർ.എൽ.വി ഗോപിയാശാൻ, കലാക്ഷേത്ര സെക്രട്ടറി എസ്.ജി. ജയകൃഷ്ണ എന്നിവർ പങ്കെടുക്കും.