കൊച്ചി: പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൃഷിഭവൻ വഴി നടപ്പാക്കുന്ന കേര ഗ്രാമം പദ്ധതിക്ക് സംസ്ഥാന സർക്കാർ
മുൻകൈയ്യെടുത്ത് കേന്ദ്ര നാളികേര ബോർഡിൽ നിന്നും കയർ ബോർഡിൽ നിന്നും പ്രത്യേക ധനസഹായം ലഭ്യമാക്കണമെന്ന് ഓൾ ഇന്ത്യ കോക്കനട്ട് ഗ്രോവേഴ്‌സ് ഫെഡറേഷൻ നാഷണൽ
കോ ഓർഡിനേറ്റർ അഡ്വ. ജേക്കബ് പുളിക്കൻ ആവശ്യപ്പെട്ടു. കേര കർഷക സംഘത്തിന്റെ എറണാകുളം ജില്ലാ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവഴി സ്തംഭനാവസ്ഥയിലായിരിക്കുന്ന നാളികേര കൃഷി പുനർജീവിപ്പിക്കാൻ കഴിയുമെന്നും ജേക്കബ് പുളിക്കൻ കൂട്ടിച്ചേർത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് പനയ്ക്കൽ, സംസ്ഥാന കമ്മിറ്റി അംഗം റോയ് ബി.തച്ചേരി, ജില്ലാ
സെക്രട്ടറിമാരായ പി.രവീന്ദ്രൻ നായർ, എ.ഡി. ഉണ്ണി എന്നിവർ സംസാരിച്ചു.