കൂത്താട്ടുകുളം: പിറവം നിയോജകമണ്ഡലത്തിലെ തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകളിൽ രണ്ടാംഘട്ട ജലജീവൻ പദ്ധതിയുടെ നി​ർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ അറിയിച്ചു.

തിരുമാറാടി പഞ്ചായത്തിൽ രണ്ടാംഘട്ടമായി 2714 വീടുകൾക്ക് കണക്ഷനുകൾ നല്കി പുതിയ കുടിവെള്ള പദ്ധതി നടപ്പാക്കാനായി 45.57 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. തിരുമാറാടി ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട ടാങ്കിന് രണ്ടര ലക്ഷം ലിറ്ററോളം സംഭരണ ശേഷിയാണ് ലക്ഷ്യമിടുന്നത്. നിലവിലുള്ള ടാങ്കുകളിലേയ്ക്ക് പുതിയ ജലവിതരണ കുഴലുകൾ സ്ഥാപിച്ച് ജലം എത്തിച്ചു കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പുതിയ പമ്പുകളും പമ്പിംഗ് ലൈനുകളും ഇതിനായി സ്ഥാപിക്കും. ഈ പദ്ധതിയുടെ പൂർത്തീകരണത്തോടെ നിലവിൽ ലഭിക്കുന്നതിനേക്കാൾ മൂന്നോ നാലോ ഇരട്ടി കൂടുതൽ വെള്ളം ഈ പ്രദേശങ്ങളിൽ എത്തിക്കാൻ സാധിക്കും. ഇതിനായി ജലവിതരണ ശൃംഖലയുടെയും കണക്ഷനുകളുടെയും നി​ർമാണം ടെൻഡർ ചെയ്തിരിക്കുകയാണ്. അതോടൊപ്പം തന്നെ സംഭരണിയുടെയും അഞ്ചൽപെട്ടി മുതൽ വെട്ടിമൂട് സംഭരണി വരെയുള്ള ജലവാഹക കുഴലുകളുടെ സ്ഥാപനവും പ്രത്യേക എസ്റ്റിമേറ്റായി​ നത്തി​വരി​കയാണ്.

ഇലഞ്ഞി ഗ്രാമപഞ്ചായത്തിൽ രണ്ടാംഘട്ടമായി 1379 വീടുകൾക്ക് കണക്ഷനുകൾ നൽകാനും 9 ലക്ഷം ലിറ്ററോളം സംഭരണ ശേഷിയുള്ള ഒരു ഉന്നതതല സംഭരണി ഉൾപ്പെടെയുള്ള ജലവിതരണ സംവിധാനം ഒരുക്കുന്നതിനായി 40.02 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെയും ടെൻഡർ നടപടികൾ പൂർത്തിയായി. മൂവാറ്റുപുഴ ഡിവിഷന്റെ കീഴിലുള്ള പിറവം സബ് ഡിവിഷനാണ് നി​ർമാണം നടത്തുന്നത്.

രണ്ടു പ്രവൃത്തികളുടെയും നിർമ്മാണോദ്ഘാടനം ജലസേചന വകുപ്പ് മന്ത്രിയുടെ സൗകര്യാർത്ഥം തീയതി ലഭിയ്ക്കുന്നതിനനുസരിച്ച് നടത്തുമെന്ന് എം. എൽ. എ പറഞ്ഞു.

.................................................

ഏക പഞ്ചായത്ത് പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള രണ്ടു പദ്ധതികളുടെയും നിർമ്മാണം 2024 ഓഗസ്റ്റ് മാസത്തിനു മുൻപായി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

അനൂപ് ജേക്കബ് എം.എൽ.എ

.................................

തിരുമാറാടി പഞ്ചായത്തിൽ

2714

രണ്ടാംഘട്ടത്തി​ൽ 2714
വീടുകൾക്ക് കണക്ഷനുകൾ നല്കും

..........................................

45.57

45.57 കോടി രൂപയാണ്

പദ്ധതി​ക്ക് അനുവദിച്ചിരിക്കുന്നത്

..................................................................

ഇലഞ്ഞി പഞ്ചായത്തിൽ

1379

രണ്ടാംഘട്ടത്തി​ൽ 1379 വീടുകൾക്ക്

കണക്ഷനുകൾ നൽകും