karukutty
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ബിസ്മില്ലാ ഖാൻ അവാർഡ് ജേതാവ് കെ എസ് വിഷ്ണു ദേവിന് ഡി.വൈ.എഫ്.ഐ ഉപഹാരം പു.ക.സ ജില്ലാ ജോ. സെക്രട്ടറി ഷാജി യോഹന്നാൻ നൽകുന്നു

അങ്കമാലി : ഡി.വൈ.എഫ്.ഐ കറുകുറ്റി മേഖലാ കമ്മിറ്റി നേതൃത്വത്തിൽ കെ.പി​.ജി നഗറിൽ കലയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ സിമ്പോസിയം സംഘടിപ്പിച്ചു. പരിപാടിയിൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ബിസ്മില്ലാ ഖാൻ അവാർഡ് നേടിയ വിഷ്ണു ദേവിന് ആദരവും നൽകി. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിൻ സെക്രട്ടറി ഷാജി യോഹന്നാൻ ഉദ്ഘാടനം ചെയ്തു. ദൃശ്യ ദിലീപ് അദ്ധ്യക്ഷയായി. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ,സഹകരണ ബാങ്ക് പ്രസിഡന്റ്.കെ ഗോപി, പഞ്ചായത്ത് അംഗം ജിഷ സുനിൽ എന്നിവർ സംസാരിച്ചു കെ.എൻ മുരളി സ്വാഗതവും യദു കൃഷ്ണ നന്ദിയും പറഞ്ഞു