അങ്കമാലി: നാലു പതി​റ്റാണ്ടത്തെ കമലുവിന്റെ കാത്തി​രി​പ്പി​ന് ഒടുവി​ൽ വി​രാമമായി​. തൃപ്പൂണിത്തുറ ലാൻഡ് ട്രിബ്യൂണൽ വഴി പിറന്ന് വീണ 10 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചപ്പോൾ അയ്യമ്പുഴ പോർക്കുന്ന് പാറയിൽ കമലുവി​ന്റെ കണ്ണുകളി​ൽ ആനന്ദക്കണ്ണീർ.

വനമേഖലയോട് ചേർന്ന് കിടക്കുന്നതിനാൽ ഓരോ കാരണം പറഞ്ഞ് അധികൃതർ കമലുവിന്റെ അപേക്ഷ അവഗണിക്കുകയായിരുന്നു. ഓഫീസുകൾ കയറിയിറങ്ങി മടുത്ത കമലുവിന് പട്ടയം ലഭ്യമാക്കുവാൻ ഇറങ്ങിത്തിരിച്ച വാർഡ് മെമ്പർ വർഗീസ് മാണിക്കത്താൻ മുഴുവൻ ചെലവും വഹിച്ച് നടത്തിയ പരിശ്രമത്തിന് റോജി എം. ജോൺ എം.എൽ.എയുടെ പിന്തുണ കൂടി ലഭിച്ചതോടെ ലക്ഷ്യം കൈവരിക്കുകയായിരുന്നു.

ഒലീസ്മൗണ്ടിൽ ഉത്സവപ്രതീതയോടെ നടന്ന ചടങ്ങിൽ റോജി എം. ജോൺ എം.എൽ.എ പട്ടയ രേഖകൾ കമലുവിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ വർഗീസ് മാണിക്കത്താൻ, ഒലീവ് മൗണ്ട് സെന്റ് തോമസ് പള്ളി വികാരി ഫാ. ഡിസ്റ്റോ കദളിക്കാട്ടിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ഒ. വർഗീസ്, ത്രിതല പഞ്ചായത്ത് മെമ്പർമാരായ ബിജു കാവുങ്ങ, ലൈജു ഈരാളി, ലാലി ആന്റു, ജാൻസി ജോണി, മൂക്കന്നൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.എം. വർഗീസ്, മാത്യു മൂഞ്ഞേലി, ബെന്നി പാലാങ്കര, പ്രിൻസ് പോൾ, ട്രീസ പോളച്ചൻ, ജോയ് മാടൻ, എം.പി. ദേവസി​, വി.എ. പോളി, ടോമി മൈപ്പാൻ, മിനി ബിജു, ജോയ്‌സി ബെന്നി എന്നിവർ സംസാരി​ച്ചു.