അങ്കമാലി: അങ്കമാലി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറിസ്റ്റ് സൊസൈറ്റിയുടെ കീഴിലുള്ള സാശ്രയ സംഘങ്ങളുടെ സംഗമം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ അങ്കമാലി നാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രസിഡന്റ് മാത്യു തോമസ്, സെക്രട്ടറി സിൻസി ഡെന്നി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30-ന് ഘോഷയാത്ര, 10.30-ന് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. മികച്ച സ്വാശ്രയ ഗ്രൂപ്പിനെ റോജി എം. ജോൺ എം.എൽ.എ. യും മികച്ച സ്വാശ്രയ സംരംഭകരെ മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എം.എൽ.എ. പി.ജെ. ജോയി, നഗരസഭ ചെയർമാൻ റെജി മാത്യു എന്നിവരും ആദരിക്കും. കോംബോസിറ്റ് എൽ.പി.ജി. സിലണ്ടർ കണക്ഷൻ വിതരണോദ്ഘാടനം ഐ.ഒ.സി. മേധാവി ആർ. രാജേന്ദ്രൻ നിർവഹിക്കും. സ്വാശ്രയ സംഘം സ്റ്റാൾ ഉദ്ഘാടനം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത നിർവഹിക്കും. മോട്ടിവേഷൻ ക്ലാസ്, കലാവിരുന്ന് എന്നിവയുമുണ്ടാകും.