sndp
ശ്രീനാരായണ കോളേജ് ഓഫ് എജ്യൂക്കേഷനിൽ സ്പോർട്സ് ക്ലബ്, വിമുക്തി ക്ലബ്, കോളേജ് ഐ.ക്യൂ.എ.സി ഇവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഗോൾ പരിപാടിയുടെ ഉദ്ഘാടനം എക്സൈസ് സി. ഐ .വിനീത് രവി പന്ത് കിക്കോഫ് ചെയ്ത് നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: ശ്രീനാരായണ കോളേജ് ഒഫ് എഡ്യുക്കേഷനിൽ സ്പോർട്സ് ക്ലബ്, വിമുക്തി ക്ലബ്, കോളേജ് ഐ.ക്യൂ.എ.സി ഇവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഗോൾ പരിപാടി സംഘടിപ്പിച്ചു. മൂവാറ്റുപുഴ എക്സൈസ് സി. ഐ .വിനീത് രവി പന്ത് കിക്കോഫ് ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. പി .ജെ .ജേക്കബ് സ്വാഗതം പറഞ്ഞു. ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. ഉഷാപാർവതി, കോളേജ് കോഓഡിനേറ്റർ അനിഷ് പി .ചിറയ്ക്കൽ, കായികാദ്ധ്യാപകൻ പോൾ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അദ്ധ്യാപകർക്കും വിദ്യാർഥികൾക്കുമായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടത്തി.