പറവൂർ: ജില്ലാ ഭരണകൂടവും സാമൂഹ്യനീതി വകുപ്പും കുസാറ്റ് യൂണിവേഴ്സിറ്റി സെന്റർ ഫോർ ന്യൂറോസയൻസിലെ പ്രജ്ഞയുടെ ബോധി പദ്ധതി സംയുക്തമായി കോട്ടുവള്ളി പഞ്ചായത്ത്‌ അംഗങ്ങൾക്കായി ഡിമെൻഷ്യ ബോധവത്കരണ ക്ലാസ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ അനിജ വിജു അദ്ധ്യക്ഷത വഹിച്ചു. സൈക്കോളജിസ്റ്റും ബോധിയുടെ മാസ്റ്റർ ട്രെയി​നറുമായ എ.കെ. സജ്‌ന ക്ളാസെടുത്തു.ബോധി കമ്മ്യൂണിറ്റി മൊബിലൈസറും ബ്ലോക്ക്‌ കോ ഓഡിനേറ്ററുമായ എസ്. ശാലിക നേതൃത്വം നൽകി.