ചോറ്റാനിക്കര : വെട്ടിക്കൽ സെന്റ് തോമസ് ദയറായിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി. ദയറാ മാനേജർ ഫാ.കുരിയാക്കോസ് ജോർജ് പെരുന്നാൾ കൊടിയേറ്റി.
9ന് രാവിലെ 6.30ന് മലബാർ ഭദ്രാസനാധിപൻ
ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. വൈകിട്ട് ആറിന് സന്ധ്യാ നമസ്കാരം. തുടർന്ന് പ്രദിക്ഷണവും നടക്കും. 10ന് രാവിലെ 6ന് ദയറായുടെ മുകൾ നിലയിലെ ചാപ്പലിൽ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പൊസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കും. 7. 30ന് ദയറായിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കുർബാന അർപ്പിക്കും.