joshua

കളമശേരി: സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിൻ ത്രോ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ
തേവക്കൽ തൃക്കാക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി ജോഷ്വയുടെ നേട്ടം പരിമിതികളെ കരുത്താക്കി മാറ്റിയ അസാധാരണ വിജയമായി. വേണ്ടത്ര പ്രായോഗിക പരിശീലനമോ ജാവലിൻ പോലുമോ ഇല്ലാതെയാണ് ജോഷ്വ മത്സരിച്ചത്. ആലുവ മണലിമുക്ക് പല്ലനാട് വീട്ടിൽ വിജയന്റെയും മേരിയുടെയും മകനാണ്. പി.ടി.എ പ്രസിഡന്റ് സിയാദ് ചെമ്പറക്കി, വൈസ് പ്രസിഡൻറ് ജ്യോതി രഘു, പ്രിൻസിപ്പൽ എം.ജിജോ ജോൺ, ഹെഡ്മിസ്ട്രസ് കെ.എസ്. ജലജ എന്നിവർ ജോഷ്വയെ അഭിനന്ദിച്ചു.