അങ്കമാലി:അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.യു.ജോമോന്റെ കൊലവിളി പ്രസംഗം നടത്തിയെന്നാരോപിച്ച് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ മാർച്ചും ധർണയും നടത്തി. പരിപാടിയുടെ ഉദ്ഘാടനം എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നിർവഹിച്ചു. അയ്യമ്പുഴ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ഒ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ധർണയിൽ കാലടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സാംസൺ ചാക്കോ, ഡി.സി.സി സെക്രട്ടറി കെ.ബി. സാബു, ജില്ലാ സെക്രട്ടറി ജോസഫ് ആന്റണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്റോ ജോൺ, ബ്ലോക്ക് പഞ്ചായത്തംഗം ബിജു കാവുങ്ങൽ, പാർലമെന്ററി പാർട്ടി ലീഡറും പഞ്ചായത്തംഗവുമായ വർഗീസ് മാണിക്കത്താൻ, ബ്ലോക്ക് സെക്രട്ടറി ചാക്കോ വർഗീസ്, യുത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്തംഗവുമായ ലൈജു ഈരാളി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയ് മൈപ്പാൻ എന്നിവർ സംസാരിച്ചു.