കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് 14ന്. രാവിലെ മഹാഗണപതി ഹോമവും കലശാഭിഷേകവും സമൂഹാർച്ചനയും അന്നദാനവും നടക്കും.
വൈകിട്ട് നിറമാല ചുറ്റുവിളക്കും അയ്യപ്പൻവിളക്കും ഉണ്ടായിരിക്കും. തൃപ്പൂണിത്തുറ ഭരതൻ മേനോൻ സ്മരക കലാസമിതിയാണ് അയ്യപ്പ ക്ഷേത്രം നിർമ്മിക്കുന്നതും അയ്യപ്പൻ പാട്ട് നടത്തുന്നതുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.