thiru
തിരുമുപ്പം മഹാദേവ ക്ഷേത്രത്തിന്റെ തിരുമുപ്പത്തപ്പൻ പുരസ്‌കാരം ഇലത്താള വിദഗ്ദൻ താളശ്രീ രാജീവ് പെരുവാരത്തിന് ആഴ്‌വാഞ്ചേരി കൃഷ്ണൻ സമ്മാനിക്കുന്നു

വരാപ്പുഴ: തിരുമുപ്പം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായ സാംസ്‌കാരിക സമ്മേളനം ഊരാഴ്മ ദേവസ്വം ബോർഡ് ജനറൽ സെക്രട്ടറി ആഴ്‌വാഞ്ചേരി കൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് അഡ്വ. ടി.ആർ രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു .
തിരുമുപ്പത്തപ്പൻ പുരസ്‌കാരം ഇലത്താള വിദഗ്ദൻ താളശ്രീ രാജീവ് പെരുവാരത്തിനു സമ്മാനിച്ചു. സിനിമാതാരം വിനു മോഹൻ, തിരുമുപ്പം ദേവസ്വം സീനിയർ മാനേജർ കെ.എ. സന്തോഷ് കുമാർ, ഉപദേശക സമിതി വൈസ് പ്രസിഡന്റ് കലാധരൻ എ.സി, ജനറൽ സെക്രട്ടറി കെ.ആർ. ഹേമന്ത് എന്നിവർ സംസാരിച്ചു.