പറവൂർ: അഖിലേന്ത്യാ ലായേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം 10, 11 തീയതികളിൽ പറവൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും.10ന് വൈകിട്ട് 4.30 നാടൻപാട്ട്, 4.45ന് അഭിഭാഷകവനിത ജില്ലാ സബ് കമ്മിറ്റി അവതരിപ്പിക്കുന്ന ലഘുനാടകം - ഞങ്ങൾക്കും പറയാനുണ്ട്. 5.15ന് വിവിധതലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകരെ ആദരിക്കൽ- സ്നേഹാദരം. 5.30ന് നവോത്ഥാന കേരളവും വിശ്വാസ ദുരുപയോഗവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തും. എസ്. ശർമ, അഡ്വ. സി.പി. പ്രമോദ്, ടി.ആർ. ബോസ്, അഡ്വ. എൻ.എ. അലി എന്നിവർ സംസാരിക്കും.

11ന് രാവിലെ 9.30ന് പതാക ഉയർത്തൽ.10ന് പ്രതിനിധി സമ്മേളനം ദേശീയ ജുഡീഷ്യൽ അക്കാഡമി മുൻ ഡയറക്ടർ ഡോ. ജി. മോഹൻ ഗോപാൽ ഉദ്ഘാടനം ചെയ്യും. അഡ്വ. ജനറൽ അഡ്വ. കെ. ഗോപാലകൃഷ്ണക്കുറുപ്പ്, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി.പി. പ്രമോദ് എന്നിവർ പങ്കെടുക്കും.

സമ്മേളനത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധയിടങ്ങളിൽ സിനിമാ പ്രദർശനം, മെഡിക്കൽ ക്യാമ്പ്, സാംസ്കാരിക സമ്മേളനം, സെമിനാറുകൾ, ഓൾ ഇന്ത്യ മൂട്ട് കോർട്ട് മത്സരം, ഓൾ കേരള ഇന്റർബാർ അസോസിയേഷൻ കാരംസ്, ചെസ്, ഷട്ടിൽ ബാഡ്മിന്റൺ, ക്രിക്കറ്റ് ടൂർണമെന്റുകളും സംഘടിപ്പിച്ചുവരുന്നതായി ജില്ലാ സെക്രട്ടറി അഡ്വ. കെ.കെ. നാസർ, ഭാരവാഹികളായ ടി.ജി. അനൂബ്, എം.ബി. സ്റ്റാലിൻ, പി.എൻ. സിന്ധു, പ്രവിത ഗിരീഷ്‌കുമാർ, എം.എസ്. നവനീത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.