തൃക്കാക്കര: പിണറായി വിജയൻ സർക്കാരിന്റെ ഏഴു വർഷത്തെ ഭരണകാലത്ത് പിൻവാതിലിലൂടെ മൂന്ന് ലക്ഷം പേർക്ക് നിയമനം നൽകിയതായി യു.ഡി.എഫ് സംസ്ഥാന കൺവീനർ എം.എം. ഹസൻ പറഞ്ഞു. പിൻവാതിൽ നിയമനങ്ങൾക്കെതിരെ ജില്ലാ കളക്ടറേറ്റിനു മുന്നിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ആക്ടിംഗ് ചെയർമാൻ കെ.പി. ധനപാലൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സംസ്ഥാന സെക്രട്ടറി ജോണി നെല്ലൂർ, ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി എ.എൻ. രാജൻ ബാബു, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഷിബു തെക്കുംപുറം, വി.ജെ.പൗലോസ്, വി.പി. സജീന്ദ്രൻ, അബ്ദുൽ മുത്തലിബ്, കെ.എം.അബ്ദുൽ മജീദ്, രാജു പാണാലിക്കൽ, ജോർജ് സ്റ്റീഫൻ, പി.എസ്.പ്രകാശൻ, പി. രാജേഷ്, വി.കെ. സുനിൽകുമാർ, ബൈജു മേനാച്ചേരി, തമ്പി ചെള്ളാത്ത്, സുഗതൻ മാല്യങ്കര, ജോസഫ് അലക്സ്, എൻ. വേണുഗോപാൽ, ജയ്സൺ ജോസഫ്, ടോണി ചമ്മിണി, സേവി കുരിശുവീട്ടിൽ, ഇ.എം. മൈക്കിൾ, ജിസൺ ജോർജ് എന്നിവർ പ്രസംഗിച്ചു.