കോലഞ്ചേരി: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ഡയറക്ടറായി നിയമിതനായ എൻ.സി.പി ജില്ലാപ്രസിഡന്റ് ടി.പി. അബ്ദുൾ അസീസിനെ ജില്ലാ കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി വി.ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാനട്രഷറർ പി.ജെ. കുഞ്ഞുമോൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.ആർ. സുഭാഷ്, ടി.വി പുരം രാജു, ബി. ജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് റെജി ഇല്ലിക്കപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.