
കൊച്ചി: ബിനാലെ ടിക്കറ്റുകൾ കൗണ്ടറിനു പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും ലഭ്യമാകും.
150 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. വിദ്യാർത്ഥികൾക്ക് 50 രൂപയ്ക്കും മുതിർന്ന പൗരൻമാർക്ക് 100 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും. ഒരാഴ്ചത്തെ ടിക്കറ്റിനു 1000 രൂപയാണ് നിരക്ക്. പ്രതിമാസ നിരക്ക് 4000 രൂപ.
12ന് വൈകിട്ട് 6.30ന് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കൊച്ചി മുസിരിസ് ബിനാലെ നാലു മാസം തുടരും. ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 12ന് മുഖ്യവേദിയായ ആസ്പിൻവാൾ ഹൗസിൽ പതാക ഉയർത്തും. 2.30ന് ബിനാലെ ക്യൂറേറ്റർ ഷുബിഗി റാവു ആമുഖ സന്ദേശം നൽകും.