ആലുവ: കുന്നത്തേരി ദേശഭക്ത അയ്യപ്പ സേവാ ട്രസ്റ്റിന്റെ കീഴിലുള്ള അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ 26-ാമത് ദേശവിളക്ക് മഹോത്സവും നീരഞ്ജന തട്ട് പ്രദക്ഷിണവും നാളെ മുതൽ 17 വരെ വിവിധ പരിപാടികളോടെ നടക്കും. നാളെ പുലർച്ചെ 5.30ന് നടതുറക്കും. തുടർന്ന് അഷ്ട ദ്രവ്യമഹാ ഗണപതി ഹോമം, നാരായണിയ പാരയണം, വൈകിട്ട് 5.30ന് വരാപ്പുഴ തിരുമൂപ്പം ക്ഷേത്രത്തിൽ നിന്നും പകർത്തിയ ദിവ്യ ജ്യോതിക്ക് വരവേൽപ്പ്. എല്ലാദിവസവും രാവിലെ 5.30 മുതൽ പ്രത്യേകപൂജകൾ നടക്കും. കൂടാതെ 11ന് വൈകിട്ട് 5.30ന് അയ്യപ്പ ധർമ്മ പ്രജരണ യാത്ര, പ്രഭാഷണം, ഗ്രാമോത്സവം, 12ന് രാത്രി 8.30ന് ഭക്തിഗാനസുധ.13ന് രാത്രി ഭജൻ, 14ന് രാത്രി ശാസ്ത്രീയ സംഗീതം,15ന് രാത്രി പെരുംകളിയ്യാട്ടം എന്നിവ നടക്കും.
16ന് വൈകിട്ട് 7.15ന് നടക്കുന്ന അയ്യപ്പഭക്ത സമ്മേളനത്തിൽ കുമ്മനം രാജശേഖരൻ, വിജിതമ്പി, ലേഖ കാക്കനാട്ട്, ശ്രീമാൻ നാരായണൻ എന്നിവർ പങ്കെടുക്കും. 17ന് വൈകിട്ട് ഭഗവത് ജ്യോതി പ്രയാണം, ദീപാരാധന, 9ന് ശാസ്ത്താംപ്പാട്ട്, മഹാ അന്നദാനം, ഇരട്ട തായമ്പക, എതിരേൽപ്പ് തുടർന്നു ആഴി പൂജ എന്നിവ നടക്കും.