
കൊച്ചി: കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹകരണത്തോടെ നടക്കുന്ന കൊച്ചി ഡിസൈൻ വീക്കിന്റെ മൂന്നാം പതിപ്പിൽ സാമൂഹ്യപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ആശയങ്ങളുടെ മത്സരം സംഘടിപ്പിക്കുന്നു.
16, 17 തിയതികളിൽ കൊച്ചി ബോൾഗാട്ടി ഐലൻഡിൽ നടക്കുന്ന ഡിസൈൻ വീക്കിൽ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള നൂതനാശയങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനാണ് സോഷ്യൽ ഡിസൈൻ ചലഞ്ച് സംഘടിപ്പിക്കുന്നത്. താത്പര്യമുള്ളവർക്ക് https://bit.ly/SDCkdw എന്ന വെബ്‌സൈറ്റിലൂടെ 14 വരെ അപേക്ഷിക്കാം.
സ്മാർട്ട് മാലിന്യ വീപ്പയാണ് ആദ്യ ചലഞ്ച്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുകയാണ് രണ്ടാമത്തെ ചലഞ്ച്. പുതുതലമുറയ്ക്ക് അനുയോജ്യമായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് മൂന്നാമത്തെ ചലഞ്ച്.