തൃപ്പൂണിത്തുറ: സമഗ്ര ശിക്ഷ കേരള എറണാകുളം എലമെന്ററി വിഭാഗം ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, ഭാഷകൾ എന്നിവയ്ക്ക് ഊന്നൽകൊടുത്ത് നടപ്പിലാക്കുന്ന ഗുണമേന്മ വികസന പരിപാടിയായ ഇല പദ്ധതിയുടെ ദ്വിദിന ക്യാമ്പിന് തുടക്കം. ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിന്ന് 75 ഓളം അദ്ധ്യാപകർ പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ അദ്ധ്യക്ഷനായ യോഗത്തിൽ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ നഗരസഭ വൈസ് ചെയർമാൻ കെ.കെ. പ്രദീപ് കുമാർ, വാർഡ് കൗൺസിലർ രാധികവർമ്മ, ആർ.എൽ.വി.ജി യു.പി.എസ് ഹെഡ്മിസ്ട്രസ് വൃന്ദ എ.സോമൻ, എസ്.എസ്.കെ എറണാകുളം ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യ ചന്ദ്രൻ, ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ കെ.എൻ.ഷിനി എന്നിവർ സംസാരിച്ചു.