saji

കൊച്ചി: ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച സജി ചെറിയാന്റെ എം.എൽ.എ പദവിക്ക് അയോഗ്യത കൽപിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നിയമസഭാംഗത്തിന്റെ അയോഗ്യത സംബന്ധിച്ച് ഭരണഘടനയിൽ കൃത്യമായ വ്യവസ്ഥകളുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകൾ സുതാര്യമാണെന്നും കോടതിയുടെ പ്രത്യേകാധികാരം ഉപയോഗിച്ച് തീർപ്പാക്കേണ്ട വിഷയമല്ലെന്നും കോടതി വിലയിരുത്തി.

മലപ്പുറം സ്വദേശി ബിജു പി. ചെറുമൻ, ബി.എസ്.പി സംസ്ഥാന പ്രസിഡന്റ് വയലാർ രാജീവൻ എന്നിവർ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് തള്ളിയത്.
കഴിഞ്ഞ ജൂലായിൽ പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിലാണ് സജി ചെറിയാൻ വിവാദപ്രസംഗം നടത്തിയത്. ഭരണഘടനയെ വിമർശിച്ച് സംസാരിച്ചത് വിവാദമായതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. എന്നാൽ ജനപ്രതിനിധിയെന്ന നിലയ്ക്ക് ഗുരുതര കുറ്റമായി കണക്കാക്കി എം.എൽ.എ സ്ഥാനത്തു നിന്ന് നീക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.

സ​ജി​ ​ചെ​റി​യാ​നെ​തി​രായ
അ​ന്വേ​ഷ​ണം​ ​നി​റു​ത്തി

തി​രു​വ​ല്ല​:​ ​മു​ൻ​ ​മ​ന്ത്രി​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രെ​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സ​ന്വേ​ഷ​ണം​ ​പൊ​ലീ​സ് ​അ​വ​സാ​നി​പ്പി​ച്ചു​ .​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​തി​രു​വ​ല്ല​ ​ജു​ഡീ​ഷ്യ​ൽ​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ഡി​വൈ.​എ​സ്.​പി.​ ​ടി.​ ​രാ​ജ​പ്പ​ൻ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി.​ ​മ​ജി​സ്‌​ട്രേ​റ്റ് ​രേ​ഷ്മാ​ ​ശ​ശി​ധ​ര​ൻ​ ​സ്ഥ​ലം​ ​മാ​റി​പ്പോ​യ​തി​നാ​ൽ​ ​കോ​ട​തി​യു​ടെ​ ​അ​ധി​ക​ ​ചു​മ​ത​ല​യു​ള​ള​ ​പ​ത്ത​നം​തി​ട്ട​ ​മ​ജി​സ്‌​ട്രേ​റ്റാ​കും​ ​തു​ട​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ക.
സ​ജി​ ​ചെ​റി​യാ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​അ​വ​ഹേ​ളി​ച്ചി​ട്ടി​ല്ലെ​ന്നും​ ,​വി​മ​ർ​ശി​ക്കു​ക​ ​മാ​ത്ര​മാ​ണ് ​ചെ​യ്ത​തെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്നു.​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​അ​വ​ഹേ​ളി​ക്ക​ണ​മെ​ന്ന​ ​ഉ​ദ്ദേ​ശ്യം​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​ഭ​ര​ണ​ഘ​ട​ന​യെ​ ​വി​മ​ർ​ശി​ക്കാ​ൻ​ ​അ​വ​കാ​ശ​മു​ണ്ടെ​ന്ന് ​ജി​ല്ലാ​ ​പ്ലീ​ഡ​റു​ടെ​ ​നി​യ​മോ​പ​ദേ​ശം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ​ ​മൊ​ഴി​ക​ൾ​ ​സ​ജി​ ​ചെ​റി​യാ​ന് ​അ​നു​കൂ​ല​മാ​ണെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.
ക​ഴി​ഞ്ഞ​ ​ജൂ​ലാ​യ് ​മൂ​ന്നി​ന് ​സി.​പി.​എം.​ ​മ​ല​പ്പ​ള്ളി​യി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​പൊ​തു​യോ​ഗ​ത്തി​ൽ​ ​വ​ച്ചാ​ണ് ​മ​ന്ത്രി​യാ​യി​രു​ന്ന​ ​സ​ജി​ ​ചെ​റി​യാ​ൻ​ ​ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രെ​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​ന​ട​ത്തി​യ​ത്.​ ​കൊ​ച്ചി​ ​സ്വ​ദേ​ശി​ ​ബൈ​ജു​ ​നോ​യ​ൽ​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​കേ​സെ​ടു​ക്കാ​ൻ​ ​തി​രു​വ​ല്ല​ ​കോ​ട​തി​ ​കീ​ഴ്വാ​യ്പൂ​ര് ​പൊ​ലീ​സി​ന് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കു​ക​യാ​യി​രു​ന്നു.​ ​പ്ര​സം​ഗം​ ​വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ​സ​ജി​ ​ചെ​റി​യാ​ന് ​മ​ന്ത്രി​സ്ഥാ​നം​ ​ന​ഷ്ട​മാ​യ​ത്.​ ​അ​ന്വേ​ഷ​ണം​ ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് ​മു​ന്നോ​ടി​യാ​യി​ ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​പ​രാ​തി​ക്കാ​ര​ന് ​പൊ​ലീ​സ് ​നോ​ട്ടീ​സ് ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​നെ​തി​രെ​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കു​മെ​ന്ന് ​ബൈ​ജു​ ​നോ​യ​ൽ​ ​പ​റ​ഞ്ഞു.