മൂവാറ്റുപുഴ: ഭിന്നശേഷി വാരാചരണത്തോടുനുബന്ധിച്ച് മൂവാറ്റുപുഴ നഗരസഭ നാളെ രാവിലെ 9.30 മുതൽ ഭിന്നശേഷി കുട്ടികളുടെ കലാകായിക മത്സരവും കലാസന്ധ്യയും സംഘടിപ്പിക്കും. നഗരസഭ ചിൽഡ്രൻസ് പാർക്ക്, ടൗൺ ഹാൾ എന്നിവിടങ്ങളിലാണ് മത്സരം. മുൻസിപ്പൽ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം നിർവഹിക്കും. വൈസ് ചെയർപഴ്സൺ സിനി ബിജു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പ്രമീള ഗിരീഷ് കുമാർ, അജി മുണ്ടാട്ട്, പി.എം. അബ്ദുൽസലാം, നിസ അഷ്റഫ്, ജോസ് കുര്യാക്കോസ്, വാർഡ് കൗൺസിലർ ബിന്ദു സുരേഷ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഫ്രീഡം ഓൺ വീൽസ് വീൽചെയറിൽ സഞ്ചരിക്കുന്നവരുടെ ഗാനമേള. കിരണം 2022 എന്ന പേരിലാണ് മത്സരവും കലാ സന്ധ്യയും ഒരുക്കിയിരിക്കുന്നത്.