
കൊച്ചി: തെരുവു കച്ചവടക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് കൊച്ചി കോർപ്പറേഷൻ രൂപം നൽകിയ ബൈലോ സർക്കാർ അംഗീകരിച്ചതായി മേയർ കൗൺസിലിൽ അറിയിച്ചു. നിയമം നടപ്പാക്കുന്ന ആദ്യ തദ്ദേശസ്ഥാപനമാണ് കൊച്ചി കോർപ്പറേഷൻ. തെരുവുകച്ചവടക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഈ നിയമം അനുസരിച്ച് മുന്നോട്ടുനീങ്ങുമെന്നും ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ പറഞ്ഞു.