വൈപ്പിൻ : എടവനക്കാട് നായരമ്പലം നിവാസികളുടെ യു.എ.ഇ. യിലെ പ്രവാസി കൂട്ടായ്മയായ എമിറേറ്റ്‌സ് എടവനക്കാട് വെൽഫെയർ അസോസിയേഷൻ രജത ജൂബിലി സ്മരണിക പ്രകാശനം ചെയ്തു. എടവനക്കാട് എച്ച്.ഐ. എച്ച്.എസ്. സ്‌കൂളിൽ നടന്ന ചടങ്ങ് പ്രൊ. ഡോ. എ.എ. മുഹമ്മദ് ഹാത്ത (കുസാറ്റ്) ഉദ്ഘാടനം ചെയ്തു. ഡോ. കെ.കെ. ഉസ്മാൻ സ്മരണിക ഏറ്റുവാങ്ങി. പി.എം. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു.
വി.കെ. ബീരാവുണ്ണി, എം.കെ.അബ്ദുൾ ഖാദർ, എം.എച്ച്.അബ്ദുൾ റഹ്മാൻ, വി.എ. സാജിത, വി.എം. ഹാമിദ്, കെ.കെ. അബ്ദുൾ സലാം, എന്നിവരെ ആദരിച്ചു. മനാഫ് എടവനക്കാട്, ഡോ.അബ്ദുൾ വഹാബ്, കെ.എ. അബ്ദുൾ റഷീദ്, ഡോ.പി.കെ. അയൂബ് , കെ.എസ്. ആസിഫ് റഹ്മാൻ, എ.എം. മുഹമ്മദ് എന്നിവർ സംസാരി​ച്ചു.