മൂവാറ്റുപുഴ: ശാസ്ത്രബോധവും യുക്തിചിന്തയും വളർത്തുന്നതിന് പൊതുബോധമുയർത്താനും സാംസ്കാരിക പ്രതിരോധം ഉയർത്തുന്നതിനും കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു നയിക്കുന്ന നവചേതന യാത്ര 29ന് വൈകിട്ട് 5ന് മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂളിലെ ശ്രീമാൻ നമ്പൂതിരി നഗറിൽ എത്തിച്ചേരും. കോതമംഗലം , മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിലുകളുടെ ആഭിമുഖ്യത്തിൽ ജാഥയെ സ്വീകരിക്കുന്നതിനും സംഘാടനത്തിനും ഇന്ന് വൈകിട്ട് 3.30ന് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ സംഘാടകസമിതി ചേരും. യോഗത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന, ജില്ലാ, താലൂക്ക് എക്സിക്യുട്ടീവ് അംഗങ്ങൾ, പഞ്ചായത്ത്, മേഖലാ സമിതി കൺവീനർമാർ, സാംസ്കാരിക പ്രവർത്തകർ, ഗ്രന്ഥശാല പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് കോതമംഗലം, മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിമാർ അറിയിച്ചു.