വൈപ്പിൻ: റോ റോ സർവ്വീസ് കൊച്ചിനഗരസഭ ഏറ്റെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് (എസ്) വൈപ്പിൻ ബ്ലോക്ക് പ്രവർത്തകയോഗം ആവശ്യപ്പെട്ടു. കെ.എസ്.ഐ .എൻ.സിയെ സർവീസ് ഏൽപ്പിച്ചിട്ട് നഷ്ടത്തിലാണ്. വർഷത്തിൽ റോ റോയുടെ അറ്റകുറ്റപ്പണി​ക്ക് കൊച്ചി കോർപ്പറേഷൻ ലക്ഷങ്ങളാണ് മുടക്കുന്നത് . പലപ്പോഴും സാങ്കേതിക ബുദ്ധിമുട്ടുകൾ മൂലം പണി തുടങ്ങാൻ വൈകുന്നതിന് കാരണമാകുന്നു. സർവ്വീസ് നഷ്ടത്തിലാണെന്ന് വരുത്തി തീർത്ത് സ്വകാര്യ ഏജൻസിയെ ഏല്പി​ക്കാനുള്ള ഗൂഡാലോചന ഇതിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നു. റോ റോ സർവീസ് നിരന്തരം മുടങ്ങുന്നത് മൂലം ജനങ്ങൾ ഏറെ ക്ലേശം അനുഭവിച്ചാണ് യാത്ര ചെയ്യുന്നത്.

ബ്ലോക്ക് പ്രസിഡന്റ് ആന്റണി കൈതക്കൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റ് എ. എസ്. അമൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി, നിഷിൽ പി. സിദ്ധാർത്ഥ് ,പി.ജെ. രജീഷ് കുമാർ, എം.എസ്. ബിജാസ് , രമ്യ ഷിയാസ്,എസ്.സുമിത് ,വി.ആർ. വിമൽ, ഷിയാസ് ,തൗഫിക് എന്നിവർ സംസാരി​ച്ചു.