മൂവാറ്റുപുഴ : ജനറൽ ആശുപത്രിയിൽ ആർ .ടി. പി .സി .ആർ പരിശോധന സംവിധാനം പുനരാരംഭിക്കണമെന്ന് ഡോ. മാത്യു കുഴൽ നാടൻ എം.എൽ. എ ആവശ്യപ്പെട്ടു. ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന ആർ.ടി.പി.സി.ആർ പരിശോധന സംവിധാനം നിലച്ചതിനാൽ പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ളവയ്ക്ക് കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയാണ്. ചില പോസ്റ്റുമോർട്ടങ്ങൾ ഒരു ദിവസം വരെ വൈകുന്ന സാഹചര്യമുണ്ടായെന്നും എം .എൽ. എ ചൂണ്ടിക്കാട്ടി.
ആശുപത്രിയിൽ ആർ.ടി.പി.സി.ആർ സംവിധാനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവുപ്പ് മന്ത്രി വീണാ ജോർജിന് എം.എൽ.എ കത്ത് നൽകി.
സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ലഹരി മുക്തിയ്ക്കായി പ്രവർത്തിച്ചിരുന്ന "വിമുക്തി' ക്ലിനിക്ക് ഐ.പി സംവിധാനം പുനരാരംഭിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.