മൂവാറ്റുപുഴ: മൂവാറ്റുപുഴ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (മാസ്) പ്രഥമ നവജീവൻ അവാർഡിന് കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അർഹയായി.
20ന് രാവിലെ 10ന് മൂവാറ്റുപുഴ കബനി പാലസ് ഹോട്ടൽ നടക്കുന്ന ചടങ്ങിൽ ഡോ .മാത്യു കുഴൽനാടൻ എം. എൽ.എ അവാർഡ് സമ്മാനിക്കുമെന്ന് മാസ് ബോർഡ് ചെയർമാൻ ഡോ. പ്രൊഫ.ജോസുകുട്ടി ജെ .ഒഴുകയിലും അവാർഡ് കമ്മിറ്റി ചെയർമാൻ ഡോ. ഫാ.ആന്റണി പുത്തൻകുളവും അറിയിച്ചു. 33,000 രൂപയും പലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലെ സമഗ്ര സംഭാവനയ്ക്കുള്ള അംഗീകാരമായിട്ടാണ് പുരസ്കാരം നൽകുന്നതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.