kklm
കൂത്താട്ടുകുളം ബി.ആർ. സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ ഫീൽഡ് ട്രിപ്പിലെ അംഗങ്ങൾ.എസ് ഐ,എം.പി.എബി,എം.കെ.ജയകുമാർ എന്നിവർക്കൊപ്പം

കൂത്താട്ടുകുളം: പൊലീസ് സ്റ്റേഷൻ കാണാനെത്തിയ കുട്ടികളെ പാട്ടും പാടി, മധുരം നൽകി വരവേറ്റ് കൂത്താട്ടുകുളം ജനമൈത്രി പൊലീസ്. കൂത്താട്ടുകുളം ബി.ആർ.സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന വേണ്ട കുട്ടികളുടെ ഫീൽഡ് ട്രിപ്പാണ് പൊലീസിന്റെ കരുതലിൽ ആഘോഷമായി മാറിയത്.

എസ്.ഐ എം.പി. എബിയാണ് പാട്ടുകൾ പാടി കുട്ടികളെ വരവേറ്റത്. സ്റ്റേഷൻ കാണാൻ വന്ന കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും പൊലീസുകാരും ചേർന്ന് അവതിരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി.
എസ്.ഐമാരായ എം.കെ. ജയകുമാർ, വി.കെ.രതീഷ്, ബി.പി.സി ബിനോയ് കെ. ജോസഫ്, എച്ച്.എം. ഫോറം സെക്രട്ടറി എ.വി. മനോജ്, സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ രാഹുൽ സി. രാജൻ, ഷൈനി പോൾ തുടങ്ങിയവർ സംസാരിച്ചു.
അരിക്കൽ വെള്ളച്ചാട്ടം, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, വായനശാല,​വിളക്കുപള്ളി തുടങ്ങിയ സ്ഥലങ്ങളും കുട്ടികൾ സന്ദർശിച്ചു. പോസ്റ്റ് ഓഫീസ് സന്ദർശനത്തിനിടെ
പോസ്റ്റ് മാസ്റ്റർ ജിനീഷ് ജോയ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. സി. ജെ. സ്മാരക വായനശാലയിലെ പ്രവർത്തനങ്ങൾ ലൈബ്രറേറിയൻ
എം.ആർ. ദീപ വിശദീകരിച്ചു. വില്ലേജ് ഓഫീസ് പ്രവർത്തനങ്ങൾ വില്ലേജ് ഓഫീസർ സൈജു ജോർജ് വിശദീകരിച്ചു. ഉച്ചഭക്ഷണത്തിനായി കൂത്താട്ടുകുളം ടൗൺ പള്ളിയിലെത്തിയ കുട്ടികളെ ഫാ.സിറിയക് തടത്തിൽ,​
ഫാ.ബിനോയ് കിഴക്കേപറമ്പിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു.