കോലഞ്ചേരി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ തോന്നിക്കവളവിന് സമീപം നിയന്ത്റണംവിട്ട കാറിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. വലമ്പൂർ മുണ്ടോത്തിൽ നാരായണന്റെ മകൾ ആശയാണ് (39) മരിച്ചത്. ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്ന് കോലഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന ആശ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് കോലഞ്ചേരി ഭാഗത്തു വന്നുവന്ന കാറിടിച്ചാണ് അപകടം. റോഡിൽ വിണുകിടന്ന ആശയെ നാട്ടുകാർ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: പ്രകാശിനി. മക്കൾ: അഭിഷേക്, അഭിജിത്.