കൊച്ചി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡോക്ടറെ സെൻട്രൽ പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ ആറാട്ടുവഴി കളപ്പുരയ്ക്കൽ അശ്വതി നിവാസിൽ വിഷ്ണുവാണ് (30) പിടിയിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി പലയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി.