കൊച്ചി: മയക്കുമരുന്ന് കേസിലെ പ്രതികളായ യുവാക്കൾക്ക് എം.ഡി.എം.എ നൽകി വന്നിരുന്ന യുവാവിനെ പനങ്ങാട് പൊലീസ് ബംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്തു. കോട്ടയം വെള്ളൂർ ലളിതാ സദനത്തിൽ അഭിലാഷാണ് (23) പിടിലായത്. ഈ മാസം അഞ്ചിന് പിടിയിലായ മണികണ്ഠൻ, ലൈബിൻ എന്നിവർക്ക് എം.ഡി.എം.എ നൽകിയിരുന്നത് അഭിലാഷ് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.