കൊച്ചി: മാർക്കറ്റ്‌ഫെഡ് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിന് വിജയം. പത്തനംതിട്ട- ടി.കെ. സാജു, കോട്ടയം- അഡ്വ. ജോസഫ് മണ്ഡപം, എറണാകുളം- റെജി കുര്യൻ, പാലക്കാട്- സി. കേശവൻ, കോഴിക്കോട്- കെ.കെ. വിനോദൻ, കണ്ണൂർ- അഡ്വ. സോണി സെബാസ്റ്റ്യൻ എന്നിവർ വിജയിച്ചു. വിവിധ ജില്ലകളിൽ യു.ഡി.എഫ് പാനലിൽ മത്സരിച്ചവർ എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു.