കൊച്ചി: സ്‌കൂൾ വാൻ അപകടത്തിൽ മരിച്ച പൂണിത്തുറ കിഡ്‌സ് സ്‌കൂളിലെ ഹെൽപ്പറായിരുന്ന ലത ഉണ്ണിയുടെ കുടുംബത്തിന് ആശ്രിതസഹായം നൽകി ഇ.എസ്.ഐ കോർപ്പറേഷൻ. ലതയുടെ രണ്ട് പെൺമക്കൾക്കായിരിക്കും തുക ലഭിക്കുക. ആശ്രിത സഹായത്തെക്കുറിച്ച് അറിവില്ലാതിരുന്നതിനാലാകണം ലതയുടെ മരണം ഇ.എസ്.ഐ കോർപ്പററേഷന് റിപ്പോർട്ട് ചെയ്തിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു. വിശദ പരിശോധനയിലാണ് ലതയ്ക്ക് ആശ്രിത സഹായത്തിന് അവകാശമുണ്ടെന്ന് മനസിലായതെന്ന് ഇ.എസ്.ഐ അധികൃതർ പറഞ്ഞു.