
കളമശേരി: ഏലൂർ ഗവ. എൽ.പി സ്കൂളിൽ ഉപജില്ല തലത്തിൽ നടന്ന കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. ഏലൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ ലീലാ ബാബു അദ്ധ്യക്ഷത വഹിച്ചു.
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എൽ .അനിൽകുമാർ മുഖ്യാതിഥിയായി. അസി. എഡ്യൂക്കേഷൻ ഓഫീസർ സനൂജ ഷംസു, ഹെഡ്മാസ്റ്റർ സിബി അഗസ്റ്റിൻ, ഗാർഡിയൻ ഏയ്ഞ്ചൽ സ്കൂൾ ഹെഡ് മാസ്റ്റർ പ്ലാസി, ടി.ടി. ബീന, കൗൺസിലർ കൃഷ്ണപ്രസാദ്, പി.ടി.എ പ്രസിഡന്റ് ന്റണി ജോർജ് തുടങ്ങിയവർ സംസാരിച്ചു.