കൊച്ചി: ആഗോള മനുഷ്യാവകാശ ദിന സമ്മേളനം ഇന്ന് കലൂർ ജെ.ജെ.ആർക്കേഡ് ഓഡിറ്റോറിയത്തിൽ റിട്ട. ജില്ലാ ജഡ്ജി​ എസ്.ജഗദീഷ്‌ ഉദ്ഘാടനം ചെയ്യും. ഹ്യൂമൺ റൈറ്റ്സ് ഫോറം ജില്ലാ പ്രസിഡന്റ് രംഗദാസ പ്രഭു അദ്ധ്യക്ഷനാകും. സംസ്ഥാന പ്രസിഡന്റ് ടി.കെ. അബ്ദുൾ അസീസ്, സിനിമാ സംവിധായകൻ ആലപ്പി അഷറഫ്, അഡ്വ.ടി.പി.എം. ഇബ്രാഹീം ഖാൻ, സംസ്ഥാന ജന. സെക്രട്ടറി ഡോ. ബിനോയ് ഭാസ്കരൻ, സംസ്ഥാന കോ- ഓർഡിനേറ്റർ സജി നമ്പൂതിരി തുടങ്ങി​യവർ പങ്കെടുക്കും.