കൊച്ചി: എറണാകുളം വൈ.എം.സി.എ പ്രൊജക്ട് സെന്ററിൽ ലഹരിക്കും മയക്കുമരുന്നിനും അന്ധവിശ്വസങ്ങൾക്കുമെതിരേ സംഘടിപ്പിച്ച ബോധവത്കരണ സദസ് ഡോ.എൻ. ദിനേശ് ഉദ്ഘാടനം ചെയ്തു.
വൈ.എം.സി.എ പ്രസിഡന്റ് അലക്‌സാണ്ടർ എം. ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രൊജക്ട് ചെയർമാൻ കുരുവിള മാത്യൂസ്, ട്രഷറർ ഡാനിയേൽ സി. ജോൺ, ജോസഫ് കോട്ടൂരാൻ, മാറ്റോ തോമസ്, മാത്യൂസ് എബ്രഹാം, ജോസ് പി, മാത്യു, ആന്റോ ജോസഫ്, മനോജ് ടി. തോമസ്, ഷേർളി കെ. ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
ചൈതന്യ സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ലഹരിക്കെതിരേ ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.