uparo

ചേരാനെലൂർ: പഞ്ചായത്തിലെ ഇടയക്കുന്നം ചേരാനെലൂർ പ്രദേശങ്ങളിൽ അധികൃതരുടെ ഒത്താശയോടെ തണ്ണീർത്തടങ്ങളും തോടുകളും പാടങ്ങളും രാത്രി മണ്ണിട്ടു നികത്തുവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വില്ലേജ് ഓഫീസ് ബി.ജെ.പി ഉപരോധിച്ചു.

ബി.ജെ.പി എറണാകുളം നോർത്ത് മണ്ഡലം പ്രസിഡന്റ്‌ പി.എസ്. സ്വരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ പ്രമോദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി യു.ആർ. രാജേഷ്. മഹിളാമോർച്ച എറണാകുളം നോർത്ത് മണ്ഡലം പ്രസിഡന്റ്‌ ശ്രീലത അജിത്, ലാലൻ കൊമ്പനായി എന്നിവർ പ്രസംഗിച്ചു.